കേരളത്തിലെ ജില്ലകൾ - കോട്ടയം
കോട്ടയം
കോട്ടയം ജില്ല രൂപീകരിച്ചത്?
- 1949 ജൂലൈ 1
കേരളത്തിൻറെ ചുമര്ചിത്ര നഗരി എന്നറിയപ്പെടുന്നത്?
- കോട്ടയം
അക്ഷര നഗരം എന്നറിയപ്പെടുന്നത്?
- കോട്ടയം
കോട്ടയം പട്ടണം സ്ഥാപിച്ചത്?
- ടി.രാമറാവു
കോട്ടയം ജില്ലയിലെ പ്രധാന കലാരൂപങ്ങൾ?
- മാർഗം കളി ,അർജുനനൃത്തം
കേരളത്തിൽ ഏറ്റവും കൂടുതൽ റബര് കൃഷി ചെയ്യുന്ന ജില്ലാ?
- കോട്ടയം
വെച്ചൂർ പശുവിന്റെ നാട് എന്നറിയപ്പെടുന്നത്?
- കോട്ടയം
കടൽതീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഏക ജില്ല?
- കോട്ടയം
ഗാന്ധിജി കോട്ടയം സന്ദർശിച്ച വർഷം?
-1925
കോട്ടയം പട്ടണം ഏതു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു?
- മീനച്ചിലാർ
മീനച്ചിലാറിനെക്കുറിച്ചു പരാമർശമുള്ള പ്രസിദ്ധമായ നോവൽ?
- "ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (അരുന്ധതി റോയ്)
അരുന്ധതി റോയുടെ നോവലിൽ പരാമർശിക്കപ്പെടുന്ന കോട്ടയം നഗരത്തിലെ പ്രദേശം?
- അയ്മനം
അരുന്ധതി റോയിക്കു ബുക്കർ സമ്മാനം ലഭിച്ച വർഷം?
- 1997
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി?
- കെ.ആർ.നാരായണൻ
കെ.ആർ.നാരായണന്റെ ജന്മദേശം?
- ഉഴവൂർ (കോട്ടയം)
കെ.ആർ.നാരായണൻ നാഷണൽ വിഷ്വൽ ആൻഡ് ആർട്സ് കോളേജ് എവിടെ?
- തെക്കുംതല
ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല?
- മഹാത്മാ ഗാന്ധി സർവകലാശാല (എം.ജി.സർവകലാശാല)
എം.ജി.സർവകലാശാലയുടെ ആസ്ഥാനം?
- അതിരമ്പുഴ
കേരളത്തിൽ നിലവിൽ ഏറ്റവും പഴക്കം ചെന്ന വർത്തമാന പത്രം?
- ദീപിക (1887 ഏപ്രിൽ 15 മുതൽ)
കോട്ടയം ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധമായ പത്രം?
- മലയാള മനോരമ (1888 മുതൽ)
കേരളത്തിലെ ആദ്യ ജോയിൻറ് സ്റ്റോക്ക് കമ്പനി?
- മലയാള മനോരമ
കേരളത്തിൽ ആദ്യമായി മലയാളം പ്രിൻറ് ചെയ്ത പ്രസ്സ്?
- സി.എം.എസ്.പ്രസ്സ്
സി.എം.എസ്.പ്രസ്സ് സ്ഥാപിച്ചത്?
- ബെഞ്ചമിൻ ബെയ്‌ലി
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
- വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം?
- തലയോലപ്പറമ്പ്
ഏഷ്യയിലെ സ്കോട്ലൻഡ് എന്നറിയപ്പെടുന്നത്?
- വാഗമൺ
കേരളത്തിലെ ആദ്യത്തെ കോളേജ്?
- സി.എം.എസ് കോളേജ്
ഏഴരപ്പൊന്നാനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?
- ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
പേട്ടതുള്ളലിന് പ്രസിദ്ധമായ വാവരുപള്ളി സ്ഥിതിചെയ്യുന്നത്?
- എരുമേലി
കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്?
- ആദിത്യപുരം
വൈക്കം സത്യാഗ്രഹം നടന്ന വർഷം?
- 1924
വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?
- ഇ.വി.രാമസ്വാമി നായ്ക്കർ
കുട്ടനാടിന്റെ കവാടം,അഞ്ചു വിളക്കുകളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്?
- ചങ്ങനാശ്ശേരി
വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അലോഫോൺസാമ്മയുടെ പള്ളി സ്ഥിതിചെയ്യുന്നത്?
- ഭരണങ്ങാനം
കുമരകം പക്ഷിസങ്കേതം(വേമ്പനാട് പക്ഷിസങ്കേതം) സ്ഥിതിചെയ്യുന്നത്?
- കുമരകം
കുമരകം പക്ഷി സങ്കേതത്തിന്റെ പഴയ പേര്?
- ബേക്കർസ് എസ്റ്റേറ്റ് (BAKER'S ESTATE)

Comments
Post a Comment