കേരളത്തിലെ ജില്ലകൾ - കൊല്ലം




കൊല്ലം

 1. മലബാറിൽ "പന്തലായനി" എന്നറിയപ്പെട്ടിരുന്നജില്ല?
 -കൊല്ലം

2. ജയസിംഹനാട്,ദേശിങ്ങനാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ജില്ല?

- കൊല്ലം 

3.വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

- കൊല്ലം 

4.കൊല്ലം നഗരം പണികഴിപ്പിച്ചത്?

- സാപ്പിർ ഇസ്രോ (സിറിയൻ വ്യാപാരി)

5.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകം?

- ശാസ്താംകോട്ട കായൽ 

6.കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ?

- അഷ്ടമുടി കായൽ 

7.പെരുമൺ തീവണ്ടി ദുരന്തം നടന്നത് ?

- 1988 ജൂലൈ 4 ന് (അഷ്ടമുടി കായലിൽ)

8.നീണ്ടകര അഴി സ്ഥിതിചെയ്യുന്നത്?

- അഷ്ടമുടി കായലിൽ 

9.നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് ഏതു രാജ്യത്തിൻറെ സഹായത്തോടെ ആരംഭിച്ചതാണ്?

- നോർവേ 

10.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

- കല്ലട 

11.ഇന്ത്യൻ കരസേനാ കല്ലടയാറിനു കുറുകെ നിർമിച്ച പാലം?

- ഏനാത്തു ബെയ്‌ലി പാലം 

12.കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ്?

- പാരിപ്പള്ളി 

13.കേരളത്തിലെ ആദ്യത്തെ പേപ്പർ മില്ല്?

- പുനലൂർ 

14.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം?

- പുനലൂർ 

15.തിരുവിതാകൂറിലെ ആദ്യ റെയിൽ പാത?

- പുനലൂർ - ചെങ്കോട്ട 

16. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ - ടൂറിസം പ്രൊജക്റ്റ്?

- തെന്മല 

17.ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ പാർക്ക്?

- തെന്മല 

18.ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം?

- അഴീക്കൽ 

19.കേരളത്തിലെ പ്രസിദ്ധമായ പരബ്രഹ്മ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

- ഓച്ചിറ 

20.കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?

- കൊല്ലം 

21.കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല?

- കൊല്ലം 

22.ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയത്?

- പട്ടാഴി 

23.കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം ഉദ്ഭവിച്ചതു?

- കൊട്ടാരക്കര 

24.ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്?

- ചടയമംഗലം

25.ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ എവിടെ?

- ജടായു നേച്ചർ പാർക്ക് 

26.ജടായു നേച്ചർ പാർക്ക് രൂപകൽപ്പന ചെയ്തത്?

- രാജീവ് അഞ്ചൽ 

27.ജടായു നേച്ചർ പാർക്കിന്റെ ബ്രാൻഡ് അംബാസിഡർ?

- സുരേഷ് ഗോപി 

28.പ്രഥമ ജടായു ശില്പ പുരസ്‌കാരം നേടിയത്?

- നെടുമുടി വേണു 

29.പുനലൂർ തൂക്കുപാലം നിർമ്മിച്ചത്?

- ആൽബർട്ട് ഹെൻട്രി 

30.പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെ?

- കല്ലടയാർ 

31.വേലുത്തമ്പി ദളവ വിളംബരം നടത്തിയത്?

- കുണ്ടറ 

32.കുണ്ടറ വിളംബരം നടന്ന വർഷം?

- 1809 

33.കേരളത്തിൽ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

- 1972 കൊല്ലം ചിതറയിൽ 

34.ലക്ഷംവീട് പദ്ധതി ആരംഭിച്ച മന്ത്രി?

- എം.എൻ.ഗോവിന്ദൻ നായർ 

35.ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?

- പന്മന 

36.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ടർക്കി ഫാം?

- കുരീപ്പുഴ 

37.കേരളത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷൻ അനുഭവപ്പെടുന്ന സ്ഥലം?

- കരുനാഗപ്പിള്ളി 

38.കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?

- ആശ്രാമം 

Comments